പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു എന്ന് ഇന്നത്തെ ലേഖനത്തിൽ യാക്കോബ് പറയുന്നു. അവൻ എന്താണ് അർത്ഥമാക്കുന്നതെന്നു സുവിശേഷത്തിൽ നാം കാണുന്നു. മാസങ്ങളായി പന്തിരുവർ യേശുവിനെ കേട്ടുകൊണ്ടിരിക്കുന്നു. അവൻ ചെയ്യുന്നതായി അവർ കണ്ടതു ചെയ്യാൻ ഇപ്പോൾ അവൻ അവരെ അയക്കുന്നു: പ്രസംഗിക്കുക, സൌഖ്യമാക്കുക, ആളുകളെ സ്വതന്ത്രരാക്കുക. അവരുടെ വിശ്വാസം നടക്കണം.
ഏതാണ്ട് ഒന്നുമില്ലാതെ, ഈരണ്ടായി അവൻ അവരെ അയക്കുന്നു. അവർ ക്ഷീണിക്കും, ചിലപ്പോൾ തിരസ്കരിക്കപ്പെടും, പലപ്പോഴും ഉറപ്പില്ലാതിരിക്കും. എന്നാൽ അവർ തനിച്ചായിരിക്കയില്ല; ദൈവത്തെയും തങ്ങളെ സ്വീകരിക്കുന്നവരെയും അവർക്ക് ആശ്രയിക്കേണ്ടിവരും. തങ്ങളിലൂടെ ദൈവം പ്രവർത്തിക്കുന്നതു കണ്ടിട്ടാണ് അവർ മടങ്ങിവരുന്നത്.
തലയിൽ മാത്രം ഒതുങ്ങുന്ന വിശ്വാസം സൂക്ഷിക്കാൻ എളുപ്പമാണ്, നഷ്ടപ്പെടാനും എളുപ്പമാണ്. രോഗികളെ സന്ദർശിക്കാനും, വിഷമിക്കുന്നവരോടൊപ്പം പ്രാർത്ഥിക്കാനും, ആവശ്യക്കാരെ സഹായിക്കാനും പുറത്തേക്കിറങ്ങുന്ന വിശ്വാസം കൂടുതൽ ബലപ്പെടുന്നു. അപ്പൊസ്തലന്മാരെപ്പോലെ ഒരു കൂട്ടാളിയെ കണ്ടെത്തുക. മറ്റൊരാളോടൊപ്പം നന്മ ചെയ്യുന്നതു തുടർന്നുകൊണ്ടുപോകാൻ എളുപ്പവും കൂടുതൽ സന്തോഷകരവുമാണ്.