യേശു പന്ത്രണ്ടുപേരെ ഏതാണ്ട് ഒന്നുമില്ലാതെയാണ് അയക്കുന്നത്. പണമില്ല, ഭാണ്ഡമില്ല, ഒരു മാറ്റുവസ്ത്രംപോലുമില്ല. അവർ സന്ദർശിക്കുന്ന ജനത്തിന്റെ ദയയെ അവർക്ക് ആശ്രയിക്കേണ്ടിവരും. അതു പ്രായോഗികമല്ലെന്നു തോന്നുന്നു; അങ്ങനെതന്നെയാണ് ഉദ്ദേശ്യവും. ദൈവം കരുതുന്നു എന്നതാണ് അവരുടെ സന്ദേശം; അതു സത്യമെന്നപോലെ അവർ ജീവിക്കണം.
എന്താണ് കൊടുക്കേണ്ടതെന്നും അവരോടു പറയുന്നു: സൌഖ്യം, സമാധാനം, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന വാർത്ത. ഇതെല്ലാം അവർക്കു യേശുവിൽനിന്ന് ഒന്നും കൊടുക്കാതെ ലഭിച്ചതാണ്. ഇപ്പോൾ അതേ വിധത്തിൽ അവർ അതു കൈമാറുന്നു. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുപ്പിൻ.
നാം എല്ലാവരും ഗ്രാമങ്ങൾതോറും നടന്നുപോകുവാൻ വിളിക്കപ്പെട്ടവരല്ല. എന്നാൽ സഭയിലെ ഓരോരുത്തർക്കും സൌജന്യമായി എന്തെങ്കിലും ലഭിച്ചിട്ടുണ്ട്: ക്ഷമ, വിശ്വാസം, ഒരു സമൂഹം, മേശയ്ക്കൽ ഒരിടം. അതുകൊണ്ടു നാം എന്തു ചെയ്യുന്നു എന്ന് ഈ സുവിശേഷം ചോദിക്കുന്നു. തങ്ങൾക്കു ലഭിച്ചതു സാധാരണക്കാർ പ്രതിഫലം വാങ്ങാതെ കൊടുക്കുമ്പോഴാണ് സഭ വളരുന്നത്.